BREAKING NEWS

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാ​ഗ്ദാനം ചെയ്തു, അശ്ലീല ചുവയോടെ സംസാരിച്ചു, അഗതിമന്ദിരത്തിലെ നേഴ്സിന് നേരെ കൊലക്കേസ് പ്രതിയായ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമം, പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

· · 1 min read
Share: Copied!

ആലപ്പുഴ: അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം. പുന്നപ്ര ശാന്തിമന്ദിരത്തിലാണ് സംഭവം. സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈഗികാതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തില്‍ സ്ഥാപന ഉടമ മാത്യു ആൽബിനെതിരെ പൊലീസ് കേസെടുത്തു. പരാതി നൽകിയതിനെത്തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാ​ഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാ​ഗ്ധാനം ചെയ്തെന്നുമാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെ മൂന്ന് കൊലക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മാത്യൂ ആൽബൻ.

പിന്നീട് ശിക്ഷാ ഇളവ് ലഭിച്ചാണ് ഇയാൾ പുറത്തിറങ്ങിയതും തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതും. മറ്റ് ജീവനക്കാർക്ക് നേരെയും ഇയാളുടെ ഭാഗത്തുനിന്ന് സമാനമായ അതിക്രമ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതി പറയുന്നു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചു.

 

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026