BREAKING NEWS

സ്കൂളുകളിൽ കാവി ഷാൾ പാടില്ല, ഹിജാബും തലപ്പാവും ധരിക്കാം, കര്‍ണാടകയില്‍ പുതിയ തീരുമാനങ്ങളുമായി സിദ്ധരാമയ്യ

· · 1 min read
Share: Copied!

മൈസൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചതിന് പിന്നാലെ, മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആചാരത്തിൻ്റെ ഭാ​ഗമായുള്ള തലപ്പാവ്, രുദ്രാക്ഷം, പൂണൂൽ, ഹിജാബ് എന്നിവ ധരിക്കാൻ അനുവാദമുണ്ടാകും.

എന്നാൽ, സ്കൂളുകളിൽ കാവി ഷാൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ബിജെപി സർക്കാർ 2022-ൽ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ബുധനാഴ്ചയാണ് സിദ്ധരാമയ്യ സർക്കാ‍ർ റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം പ്രൈമറി സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാം.

പുതിയ രീതിയിലുള്ള വസ്ത്രധാരണ രീതികൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ ഈ നീക്കത്തെ ‘പ്രീണന രാഷ്ട്രീയം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് അനുവദിച്ചാൽ സ്കൂളുകളിൽ കാവി ഷാൾ ധരിക്കുമെന്ന് ചില ഹിന്ദു സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, നിലവിലുള്ള ആചാരങ്ങൾ മാത്രമേ തുടരാൻ അനുവദിക്കൂ എന്നും പുതുതായി ഒന്നും കൊണ്ടുവരാൻ കഴിയില്ലെന്നും സിദ്ധരാമയ്യ മറുപടി നൽകി.

BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026