തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിട്ടുള്ള കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതുപോലെ മറ്റു വിഷയങ്ങളുടെ മാനദണ്ഡങ്ങൾ മാറ്റുന്നത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും.
സർവകലാശാലകളുടെ ദൈനംദിന പ്രവൃത്തികളിൽ ഗവർണർ ഇടപെട്ടു തുടങ്ങുന്നത് ഇടത് സർക്കാരിൻറെ കാലത്താണ്. കാവിവൽക്കരണം ഒരു മേഖലയിലും യുഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു വാഗ്ദാനമായ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കും.














































