BREAKING NEWS

‘നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക; ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത് ‘: എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ചത്ത അണലി! പരാതി; അന്വേഷണം നടത്തുമെന്ന് റെയിൽവേ

· · 1 min read
Share: Copied!

കൊച്ചി: വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരൻ സീറ്റിലിരുന്നതിന് പിന്നാലെ കണ്ടത് ചത്ത പാമ്പിനെ. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരതിന്റെ സി-6 കോച്ചിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തീവണ്ടി പുറപ്പെടുന്നതിന് മുൻപാണ് സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ റെയിൽവേ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.

എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പം കോയമ്പത്തൂരിലേക്ക് പോകാനായാണ് വന്ദേഭാരതിൽ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. അണലി പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതാകാം മരണകാരണമെന്നാണ് വിനുവിന്റെ സംശയം.

തനിക്ക് മുൻപ് മറ്റൊരു യാത്രക്കാരനും പാമ്പിനെ കണ്ടിരുന്നെങ്കിലും അത് കളിപ്പാട്ടമാണെന്നാണ് കരുതിയതെന്ന് വിനു പറഞ്ഞു. സംഭവത്തിന് പിന്നാലെ ‘റെയിൽമദദ്’ പോർട്ടലിലൂടെ പരാതി നൽകി. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ മാറ്റുകയായിരുന്നു. ‘നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക. ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത്. പുറമേ നിന്ന് ഒരാൾ കൊണ്ടുവന്നിട്ടതല്ലെന്ന് വ്യക്തമാണ്. പരാതിപ്പെട്ടപ്പോൾ റെയിൽവേ ജീവനക്കാർ വന്ന് മാപ്പെല്ലാം പറഞ്ഞു,’ വിനു പറഞ്ഞു.

അതേസമയം, ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്തിയ വന്ദേഭാരതായിരുന്നു ഇതെന്നും ശുചീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് തീവണ്ടി യാത്രയ്ക്ക് തയ്യാറാക്കിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിലെ ശുചീകരണത്തൊഴിലാളികൾ തന്നെയാണ് സീറ്റുകളുൾപ്പെടെ വൃത്തിയാക്കുന്നത്. എന്നാൽ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ വിശദീകരണം.

ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയില്ലെന്ന ജീവനക്കാരുടെ മൊഴിയാണ് സംഭവത്തിൽ റെയിൽവേയെ കുഴക്കുന്നത്. വന്ദേഭാരതിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പ്രണയകാലത്ത് എഐ ചിത്രങ്ങൾ കാട്ടി പറ്റിച്ചു ; വീഡിയോ കോളിലൂടെയായിരുന്നു വിവാഹം! അപ്പോൾ നിഖാബ് ധരിച്ചിരുന്നു; കല്ല്യാണം കഴിഞ്ഞ് നേരിൽ കണ്ടപ്പോഴാണ് യാഥാർത്ഥ മുഖം കണ്ടത് !!മുൻ ഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ മുൻ മന്ത്രി

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026