BREAKING NEWS

കളി കൈവിട്ടിടത്തുനിന്ന് രാജസ്ഥാനെ കരകയറ്റി പരാ​ഗും ഫെരേരയും, പക്ഷെ ജയം തട്ടിയെടുത്ത് നിസ്സങ്കയും രാഹുലും രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം

· · 1 min read
Share: Copied!

ആദ്യ രണ്ട് ഓവറിനുള്ളിൽ ഓപ്പണർമാരെ നഷ്ടമായി പതറിയയിടത്തുനിന്ന് റിയാൻ പരാഗും ഡൊണൊവൻ ഫെരേരയും രാജസ്ഥാനെ കൈപിടിച്ചുയർത്തിയെങ്കിലും ജയം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 226 റൺസ് എന്ന ലക്ഷ്യം ഡൽഹി അഞ്ചുപന്ത് ബാക്കി നിൽക്കെ മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ ഏഴുവിക്കറ്റിന്റെ അത്യുജ്വല ജയവുമായി പോയിന്റ് പട്ടികയിൽ ചെന്നൈയെ പിൻതള്ളി ഡിസി ആറാം സ്ഥാനത്തേക്കുയർന്നു.

ഓപ്പണർമാരായ പാത്തും നിസ്സങ്കയുടെയും കെഎൽ രാഹുലിന്റെയും ഇന്നിങ്‌സാണ് ഡൽഹി ക്യാപിറ്റൽസിനെ തുണച്ചത്. 33 പന്തിൽ 62 റൺസെടുത്ത നിസ്സങ്ക, പുറത്താകുമ്പോൾ സ്‌കോർ ബോർഡ് നൂറ് പിന്നിട്ടിരുന്നു. കെഎൽ രാഹുൽ 40 പന്തിൽ 75 റൺസെടുത്തു. നിതീഷ് റാണ 33 റൺസെടുത്തു. ട്രിസ്റ്റൻ സ്റ്റബ്‌സും (18), അശുതോഷ് ശർമയും (25) ചേർന്നാണ് ജയിപ്പിച്ചത്. രാഹുൽ-നിസ്സങ്ക ഓപ്പണിങ് കൂട്ടുകെട്ട് 57 പന്തിൽ 110 റൺസെടുത്തു. പവർപ്ലേയിൽ 70 റൺസെടുത്ത ഡൽഹി, മിഡിൽ ഓവറുകളിൽ 114 റൺസെടുത്തു.

അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ആദ്യ പന്തിൽ സിക്‌സറടിച്ച് തുടക്കമിട്ട യശസ്വി, അടുത്ത പന്തിൽ ഔട്ടായി മടങ്ങി. സ്‌കോർ ബോർഡിൽ 12 തെളിഞ്ഞപ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. നാലു റൺസെടുത്ത് സൂപ്പർതാരം വൈഭവ് സൂര്യവംശി പുറത്തായി. പിന്നീടെത്തിയ റിയാൻ പരാഗ് 50 പന്തിൽ അഞ്ചുസിക്‌സും എട്ടുഫോറും ഉൾപ്പടെ 90 റൺസെടുത്ത് കളി രാജസ്ഥാന് അനുകൂലമാക്കി.

ആദ്യമായാണ് പരാഗ് ഈ സീസണിൽ അർധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമർശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറൽ 30 പന്തിൽ 42 റൺസെടുത്തു. രവീന്ദ്ര ജഡേജ 20 റൺസെടുത്തു. അവസാന ഓവറുകളിൽ ഡൊണൊവൻ ഫെരേരയുടെ വെടിക്കെട്ടാണ് രാജസ്ഥാൻ സ്‌കോർ ബോർഡ് അതിവേഗത്തിലാക്കിയത്. 14 പന്തിൽ ആറുസിക്‌സറുകളോടെ നേടിയത് 47 റൺസ്. ശുഭം ദുബെ ആറ് റൺസെടുത്തു പുറത്തായി. ജോഫ്ര ആർച്ചർ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

BREAKING NEWS
’പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, ഷോപ്പിങ്ങും നടത്തൂ; ബിജെപി ഭയത്തിലാണ്; ഡൽഹിയിൽ മാർച്ചും റാലിയും നടക്കും, അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്കെത്തുന്നവരോട് രാഹുൽ
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
‘അവരുടെ ആണവപദ്ധതികൾ തകർത്തുകഴിഞ്ഞു; ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’: ഇറാനെതിരെ ട്രംപിന്റെ ഭീഷണി; മുജ്തബ ഖമനയി മുന്നറിയിപ്പിന് പിന്നാലെയുള്ള പ്രതികരണം
01 Nov 2026
BREAKING NEWS
നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
01 Nov 2026