BREAKING NEWS

ലൈഫ് ജാക്കറ്റും ധരിച്ച് പൊന്നോമനയെ മാറോടണച്ചുള്ള അമ്മയുടെ മൃതദേഹ ചിത്രം: വ്യാജമെന്ന് കളക്ടർ; ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ല; ‘പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും‘

· · 1 min read
Share: Copied!

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് ജബൽപൂർ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.

പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബൽപൂർ കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങൾ ദോഷകരമായി ബാധിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിൽ നിന്ന് ഒൻപത് മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ വ്യാജ വാർത്തകൾ കാരണമാകുന്നുണ്ട്. ദുരന്തസമയങ്ങളിൽ വൈകാരികമായ ഉള്ളടക്കങ്ങൾ വേഗത്തിൽ പ്രചരിക്കാറുണ്ടെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജബൽപൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026