രമേഷ് ചെന്നിത്തല 1982 ൽ നിയമസഭയിൽ അദ്യമായി എത്തുമ്പോൾ ഷാഫി പറമ്പിൽ ജനിച്ചിട്ടു പോലുമില്ല. കെ സി വേണുഗോപാൽ ആദ്യമായി നിയമ സഭയിലെത്തുന്നത് ചെന്നിത്തല നിയമസഭയിലെത്തി മന്ത്രിയായി ഒരു പതിറ്റാണ്ടിനപ്പുറം. വി ഡി സതീശൻ ചെന്നിത്തല നിയമസഭയിലെത്തി രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നിയമസഭയിലെത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷനായി 1990 ൽ തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയാണ് ഒരർത്ഥത്തിൽ കെസി വേണുഗോപാലിനേയും വി ഡി സതീശനേയും പോലുള്ള നേതാക്കളെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതെന്ന് തന്നെ പറയാം.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത എതിർപ്പുയർന്നിട്ടും ആലപ്പുഴയിൽ നിന്ന് 2009 ൽ കെ സി വേണുഗാപാലിനെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചതിൽ ഏറ്റവും പങ്ക് അന്നത്തെ KPCC പ്രസിഡന്റ് ആയിരുന്ന രമേഷ് ചെന്നിത്തലയ്ക്ക് തന്നെയായിരുന്നു. അതോടെ ഡൽഹി രാഷ്ട്രീയത്തിലേക്ക് കളം മാറിയ വേണുഗോപാലിനെ AICC സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കാൻ രാഹുൽ ഗാന്ധി ആദ്യം അഭിപ്രായം ചോദിച്ച ആളും ചെന്നിത്തല ആയിരുന്നു. ദേശീയ തലത്തിൽ അതിനു മുമ്പേ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന വലിയ സ്വാധീനമുള്ള കേരളത്തിലെ ഏക നേതാവും ചെന്നിത്തലയായിരുന്നു. രമേഷ് ചെന്നിത്തല 1989 മുതൽ പാർലെന്റിൽ അംഗമായും 1990 മുതൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായും കോൺഗ്രസിന്റെ ദേശീയമുഖമായി നിറഞ്ഞു നിന്ന സമയത്ത് അദ്ദേഹം കൈപിടിച്ചുയർത്തിയ നേതാക്കളാണ് പിൽക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച മമത ബാനർജിയും അശോക് ചവാനുമെല്ലാം. യൂത്ത് കോൺഗ്രസിനെ രാജ്യത്തുടനീളം സ്വാധീനമുള്ള സംഘടയാക്കിയ ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ച ചെന്നിത്തല
അക്കാലത്ത് രാജീവ് ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥൻ എന്നറിയപ്പെട്ടിരുന്ന നേതാവ് കൂടിയാണ്.
എകെ ആന്റണിയെ മാറ്റി നിർത്തിയാൽ എത് നിലയിൽ നോക്കിയാലും ഇന്ന് സജീവ രാഷ്ട്രീയത്തിൽ ഉള്ള കോൺഗ്രസ് നേതാക്കളിൽ ഏറ്റവും പരിചയ സമ്പന്നനും നേതൃപാടവും പലവട്ടം തെളിയിച്ചയാളും രമേശ് ചെന്നിത്തല തന്നെയാണ്. അതനു പിന്നിൽ മാത്രമേ വേണുഗാപാലായാലും വി ഡി സതീശനായാലും കെ സൂധാകരനായാലും വരൂ. ഇത്രയും പറഞ്ഞത് കേരളത്തിൽ യുഡിഎഫ് ഭരണം വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഉയരുന്ന തർക്കങ്ങൾ കാണുമ്പോഴാണ്. കോൺഗ്രസിന്റെ കീഴ്വഴക്കമനുസരിച്ച് ഹൈക്കമാന്റ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ രമേശ് ചെന്നിത്തല ഉണ്ടായിരിക്കെ ഹൈക്കമാന്റിന് യാതൊരു ആശയക്കുഴപ്പവും അക്കാര്യത്തിൽ ഉണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ഫലം പ്രഖ്യാപിച്ച് മണിക്കൂറികൾക്കുള്ളിൽ തന്നെ നിയമസഭകക്ഷി നേതാവിനെയും പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ആത്മവിശ്വാസത്തോടെ പറയുന്നതും. കോൺഗ്രസിന്റെ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യുന്നതിൽ മികവ് കാണിച്ച ചരിത്രമുള്ള ചെന്നിത്തല സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന കേരളത്തിനെയും മുന്നോട്ട് അതേ മികവോടെ നയിക്കുമെന്നതിൽ തർക്കമില്ല.
















































