BREAKING NEWS

ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ വനിതാ പോലീസിനെയടക്കം എടുത്തി‌ട്ടടിച്ചത് അവധിക്ക് നാട്ടിലെത്തിയ സൈനികൻ, ഇയാൾ എസ്ഐയുടെ മുഖത്തടിച്ചു, കണ്ണട അടിച്ചു പൊട്ടിച്ചു, മറ്റൊരു പ്രതി നിലത്തുവീഴ്ത്തി എസ്ഐയുടെ കഴുത്തിന് ചവിട്ടി ഞെരിച്ചു, തടയാൻ ശ്രമിച്ചപ്പോൾ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം, പ്രതികളെ കീഴടക്കിയത് കൂടുതൽ പോലീസുകാരെത്തി

· · 1 min read
Share: Copied!

പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലാ പ്രതി ജിനേഷ് സൈനികൻ. ഇയാൾ റാഞ്ചിയിൽ‌ നിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജിനേഷിനെ കൂടാതെ സുഹൃത്തുക്കളായ തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീൺ (39) എന്നിവരും പോലീസ് പിടിയിലായി.

പ്രതികളെ കീഴടക്കുന്നതിനിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ലഹരികടത്തു തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ മലമ്പുഴ ഭാഗത്തു നിന്നു കാറിലെത്തിയ പ്രതികൾ പരിശോധന ചോദ്യം ചെയ്ത് പോലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ചു പരിശോധന നടത്തിയ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിച്ചു. കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണു വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണമുണ്ടായത്.

ഇതിനിടെ മറ്റൊരു പ്രതി സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പോലീസ് പറഞ്ഞു. സം​ഗതി വഷളാകുന്നുവെന്നു കണ്ട് പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതോടെ സ്റ്റേഷനിൽ നിന്നു കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയി‍ൽ എത്തിച്ചു. സംഭവത്തിൽ ജോലി തടസപ്പെടുത്തിയതിനും വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരുക്കേൽപിച്ചതിനും അസഭ്യം പറഞ്ഞതിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

വിജയ് മറന്നിട്ടില്ല; കരൂർ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ 41 കുടുംബങ്ങളിലെ ഒരാൾക്ക് വീതം സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026