BREAKING NEWS

പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു, വിൻഡോ പാനൽ അടിച്ചു തകര്‍ത്തു, യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഭീഷണിപ്പെടുത്തി, മലയാളി അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) എന്ന യാത്രക്കാരനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പശ്ചാത്തലമടക്കം പരിശോധിക്കുന്നുവെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ക്വാലലംപുരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലായിരുന്നു സംഭവം. രാത്രി 9.30നും 11.05നും ഇടയിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു സംഭവം.

ഒഡി 231 നമ്പർ വിമാനത്തിലെ സീറ്റ് നമ്പർ 12എ–യിൽ യാത്ര ചെയ്യുകയായിരുന്നു ജംഷീർ. പെട്ടെന്ന് ഇയാൾ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനൽ അടിച്ചു തകർക്കുകയുമായിരുന്നു എന്ന് നെടുമ്പാശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. വിമാനത്തിനുള്ളിൽ വച്ച് മറ്റൊരു യാത്രക്കാരൻ ചിത്രീകരിച്ച വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. രാത്രി 11.10ഓടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ-ചാർജ് ബിന്ദു മോഹൻ നായർ പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിമാനത്തിനുള്ളിൽ പ്രകോപനപരമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഏതു സാഹചര്യത്തിലാണ് ജംഷീർ വാതിൽ തുറക്കാൻ ശ്രമിച്ചതെന്നുമുള്ള കാര്യം അന്വേഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ജംഷീർ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത് എന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്നും ഏതു സാഹചര്യത്തിലാണ് വിമാനത്തിനുള്ളിൽ ഇത്തരമൊരു നടപടിക്ക് മുതിർന്നത് എന്നതു സംബന്ധിച്ച് ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026