BREAKING NEWS

വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

· · 1 min read
Share: Copied!

കോഴിക്കോട്; ഇന്നു രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ബോധപൂർവം തന്നെ കരിവാരിത്തേക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. സിപിഎം വിപുലീകൃത റാലി നടത്തുന്ന ദിവസം തന്നെ ഇ.ഡി കേസിലെ വിവരങ്ങൾ പുറത്തുവിട്ടത് എന്തിനാണെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേയ് 27ന് കിട്ടിയ രേഖകളാണ് ഒരു ലക്ഷം പേരുടെ റാലി നടക്കുന്ന ദിവസം പുറത്തുവന്നിട്ടുള്ളത്. സമൂഹത്തിനു മുന്നിൽ തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കേസ് നടപടികൾ നിയമപരമായി നേരിടുമെന്നും റിയാസ് പറഞ്ഞു.

തന്റെ ഭാര്യ വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ വീണ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസിന്റെ വിവരങ്ങളാണ് എഴുതിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയ കടലാസുകളെയാണ് റെഡ് ബുക്ക് എന്ന് ഇഡി വിശേഷിപ്പിക്കുന്നത്. വീണയെ വീട്ടിലും ഓഫിസിലുമായി മൂന്നു വട്ടം ഇഡി ചോദ്യം ചെയ്തു. ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച തിരക്കഥയാണ് ഇ.ഡി പുറത്തുവിട്ടത്. ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.

അതുപോലെ ‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് ഇ.ഡി പറയുന്നത്. എന്നാൽ ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്. ഇതിൽ മാധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.

അതേസമയം വീണയുടെ പക്കൽനിന്നും ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് ഇന്ന് പുറത്തുവന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിന്റെ വിവരങ്ങളാണ് ഇവയെന്ന് ഇ.ഡി പറയുന്നു.

2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026