BREAKING NEWS

‘ഉറക്കമില്ലായ്മയും കടുത്ത ഉത്കണ്ഠയും ജനക്കൂട്ടത്തിലേക്ക് ഇറങ്ങാനുള്ള ഭയവും വേട്ടയാടി; കരച്ചിൽ നിർത്താൻ ആയില്ല’; പലരുടെയും കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാനായില്ല ; മാപ്പ്’- നിശബ്ദതവിട്ട് സംവിധായകനെതിരായ കേസിലെ അതിജീവിത

· · 1 min read
Share: Copied!

കൊച്ചി: അഞ്ചുമാസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മലയാളത്തിലെ പ്രമുഖ സംവിധായകനെതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിത മനസ് തുറന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും സങ്കീർണ്ണവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് പരാതിക്കാരിയായ യുവനടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഒരു ഘട്ടത്തിൽ എല്ലാം അവസാനിച്ചുവെന്നും ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകില്ലെന്നാണ് കരുതിയതെന്നും അവർ കുറിച്ചു.

പൂർണമായും തകർന്നുപോയ അവസ്ഥയിലൂടെയായിരുന്നു കടന്നുപോയതെന്ന് പറഞ്ഞ നടി, ഒരിക്കലും പ്രതീക്ഷിക്കാത്ത പോരാട്ടമായിരുന്നു അതെന്നും വ്യക്തമാക്കി. ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും ജനക്കൂട്ടത്തിലേക്ക് ഇറങ്ങാനുള്ള ഭയവും തന്നെ വേട്ടയാടിയതായി അവർ പറയുന്നു. കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് 10 കിലോയോളം ശരീരഭാരം വർധിച്ചെന്നും, ഒരുകാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽപ്പോലും താത്പര്യം നഷ്ടമായെന്നും അവർ വെളിപ്പെടുത്തി.

‘ചില അവസരങ്ങളിൽ എനിക്ക് കരച്ചിൽ നിർത്താൻ ആയില്ല. കണ്ണീരിലാഴ്ന്ന് കിടക്കുമ്പോഴും ഉറക്കെ കരയുമ്പോഴും അതിജീവനത്തിൽ വിശ്വസിക്കുക എന്ന ചിന്തയാണ് കരുത്തായത്. ഈ യാത്ര എന്നെ കൂടുതൽ ശക്തയാക്കാനുള്ളതാണെന്ന് മനസിലാക്കി സാഹചര്യങ്ങൾക്ക് കീഴടങ്ങി. ജീവിതത്തിൽ ആദ്യമായി മറ്റുള്ളവരോട് സഹായം ചോദിക്കാൻ തയ്യാറായി. വീണുപോയ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർ താങ്ങായി നിന്നു. കുടുംബവും സുഹൃത്തുക്കളും അപ്രതീക്ഷിതമായി കടന്നുവന്ന ചില നല്ല മനുഷ്യരും പിന്തുണ നൽകി’, നടി കുറിച്ചു.

ഇപ്പോൾ പഴയതിനെക്കാൾ കൂടുതൽ കരുത്തോടെയും പ്രതീക്ഷയോടെയും ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയ അവർ, പ്രയാസകാലത്ത് വിളിച്ചും സന്ദേശങ്ങൾ അയച്ചും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. അതേസമയം, മാനസികമായി സ്വയം സുഖപ്പെടുത്തുന്നതിനായി ഫോണിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും പൂർണമായി മാറിനിന്നതിനാൽ പലരുടെയും കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും അതിൽ ക്ഷമ ചോദിക്കുന്നതായും അവർ കുറിച്ചു.

തന്റെ ജീവിതത്തിലെ ഈ കഠിനഘട്ടത്തിൽ ഒപ്പമുണ്ടായവർക്കും കൂടെയില്ലാതിരുന്നവർക്കും ഒരുപോലെ നന്ദി അറിയിച്ച അതിജീവിത, ഓരോ അനുഭവവും തന്നെ കൂടുതൽ ശക്തയാക്കിയെന്ന് പറഞ്ഞു. ഇനിയുള്ള പോരാട്ടങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടില്ലെന്നും, കൂടുതൽ ആത്മവിശ്വാസത്തോടെയും കരുത്തോടെയും മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും, ഇതിനിടെയാണ് സംവിധായകന്റെ പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം, ഇതേ സംവിധായകനെതിരെ സമാന ആരോപണവുമായി നേരത്തെ ഒരു ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. എന്നാൽ, കേസെടുക്കാനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞെന്ന കാരണത്താൽ ആ പരാതിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു.

‘ഡിവൈഎഫ്ഐ = പിണറായി വിജയന്റെ വാൽ ‘; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സ്വയം വിമർശനം; ‘ഇന്നലെ പൊന്തിവന്ന സിജെപിയ്ക്ക് വരെ വൻ സ്വീകാര്യത; നമുക്കോ?‘

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026