BREAKING NEWS

പിണറായി ഇറക്കിയ പോലീസ് ഹെലികോപ്റ്റർ ഒഴിവാക്കുന്നില്ല; 80 ലക്ഷം മാസവാടക നൽകില്ല; പറക്കുന്ന സമയത്തിന് മാത്രം പണം നൽകാൻ സർക്കാർ നീക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക രീതിയിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. നിലവിലുള്ളതുപോലെ പ്രതിമാസം നിശ്ചിത തുക നൽകുന്നതിന് പകരം, ഹെലികോപ്റ്റർ പറക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന. ഒരു മണിക്കൂർ പറക്കുന്നതിന് നാല് ലക്ഷം രൂപ ഈടാക്കാമെന്ന നിർദേശമാണ് ഹെലികോപ്റ്റർ കമ്പനി സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. കമ്പനി സമർപ്പിച്ച ശുപാർശയിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേരള പോലീസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. അന്നത്തെ കരാർ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു വാടക. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക കമ്പനിക്ക് നൽകേണ്ടിയിരുന്നു.

പ്രതിമാസം 80 ലക്ഷം രൂപ വാടകയായി നൽകുമ്പോൾ 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാൽ പല മാസങ്ങളിലും പരമാവധി അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത്. ഉപയോഗം വളരെ കുറവായിരുന്നിട്ടും വലിയ തുക പ്രതിമാസ വാടകയായി നൽകേണ്ടിവന്നത് നേരത്തെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഇതോടെയാണ് പ്രതിമാസ വാടക ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം നൽകണമെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങിയത്. ഇതിന്റെ ഭാഗമായാണ് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ വാടക ഈടാക്കാമെന്ന പുതിയ നിർദേശം കമ്പനി മുന്നോട്ടുവച്ചത്.

നിർദേശത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ കരാർ സംബന്ധിച്ച് തീരുമാനമെടുക്കുക. സർക്കാരിനും കമ്പനിക്കും നഷ്ടമുണ്ടാകാത്ത തരത്തിൽ വാടക നിശ്ചയിക്കാനാണ് നീക്കം.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026