BREAKING NEWS

‘മെസി തട്ടിപ്പിൽ നൽകിയ മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി പറയേണ്ടത് പ്രതിപക്ഷം; അവരല്ലേ ആന്റോ അഗസ്റ്റിനെതിരെ നടന്ന പരിശോധനയെ പ്രതിരോധിക്കാൻ രംഗത്തെത്തിയത് ?’; മന്ത്രി ഒ. ജെ. ജനീഷ്

· · 1 min read
Share: Copied!

വയനാട്: മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയാണെന്ന് മന്ത്രി ഒ. ജെ. ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി പറയേണ്ടത് പ്രതിപക്ഷമാണെന്നും മന്ത്രി പറഞ്ഞു. ആന്റോ അഗസ്റ്റിനെതിരെ നടന്ന പരിശോധനയെ പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.

മെസി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ഒടുവിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തേക്കാണ് എത്തുന്നതെന്ന് മനസിലാക്കിയതിനാലാണ് പ്രതിപക്ഷം ആന്റോ അഗസ്റ്റിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ താൽപര്യവും കരാറിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ആന്റോ തന്നെ മൊഴി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റോയുടെ മൊഴി പ്രതിപക്ഷം തള്ളുന്നുണ്ടോ അംഗീകരിക്കുന്നുണ്ടോ എന്നത് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കണം. സർക്കാർ അറിയാതെ എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറായി പ്രവർത്തിക്കാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിൽ ലൈറ്റിംഗ് സംവിധാനം ഒരുക്കിയ സ്ഥാപനത്തിന് പോലും പണം നൽകിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. എവിടെയാണ് പണം നിക്ഷേപിച്ചത്, എത്ര തുക ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിയാതെയാണ് സർവകലാശാലയുടെ തീരുമാനമുണ്ടായതെന്നും സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖ തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026