Uncategorized

സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയെടുക്കാനായി ആൽപ്പാറ വ്യൂ പോയിന്റിലെത്തി, മടങ്ങുന്നതിനിടെ പാറയിലൂടെ ഇറങ്ങാൻ ശ്രമം, തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

തൊടുപുഴ: പാൽക്കുളംമേടിനു സമീപം ആൽപ്പാറ വ്യൂ പോയിന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്തു മടങ്ങുന്നതിനിടെ പാറയിൽ നിന്നും തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ സ്വദേശി വെട്ടിക്കൽ ആൽബിൻ ദേവസ്യ (27) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴ് മണിയോടെ ആയിരുന്നു സംഭവം.

ആൽബിനും സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റ് രണ്ട് പേരും ചേർന്നാണ് ഫോട്ടോ എടുക്കാനായി വ്യൂ പോയിന്റിലേക്കു പുറപ്പെട്ടത്. ഫോട്ടോ എടുത്ത് തിരിച്ച് ഇറങ്ങി വരുന്നതിനിടെ പാറയിലൂടെയാണ് ആൽബിൽ ഇറങ്ങിയത്. ഇടയ്ക്ക് കാൽ വഴുതി പാറയിൽ നിന്ന് താഴേക്കു പതിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഇടുക്കിയിൽ നിന്നും ഫയർഫോഴ്സും കളത്തിക്കുഴി പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഗുരുതര പരുക്കേറ്റ ആൽബിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

 

Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026
Uncategorized
'രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരനെയൊന്നും ഇത്തരം പോസ്റ്റിലേക്ക് വെക്കില്ല, പിരിച്ചുവിടും... എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ല'- കെ മുരളീധരൻ
07 Oct 2026