BREAKING NEWS

ഊരാളുങ്കലിനെ പൂട്ടി തിരുവഞ്ചൂർ, നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെ റദ്ദാക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഊരാളുങ്കൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ എല്ലാ കരാറുകളും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് റദ്ദാക്കാൻ സ്പീക്കർ നിർദേശം നൽകിയത്.

അതുപോലെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായി പ്രശ്നത്തിൽ ഇടപെട്ടത്.

‘വാ അടയ്ക്കുന്നതാണ് ഗോവിന്ദന് നല്ലത്; രാഷ്ട്രീയ വകതിരിവ് കാണിക്കണം; നാണമുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണം‘-എം വി ഗോവിന്ദനെതിരെ ജി സുധാകരൻ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026