MEDIA

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് ഗ്രോസ് 4.15 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ്,

· · 1 min read
Share: Copied!

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ വമ്പൻ കുതിപ്പ്. രണ്ട് ദിവസങ്ങൾ കൊണ്ട് 4.15 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്. ആദ്യ ദിന കേരളാ ഗ്രോസ് കലക്ഷൻ 1.75 കോടിയും രണ്ടാം ദിനം 2.4 കോടിയും നേടി. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് നിരൂപകരും പ്രശംസ നൽകുന്നുണ്ട്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പൊൾ പ്രദർശിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പക്കാ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യാവസാനം ഒട്ടേറെ ചിരി മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്. ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026