BREAKING NEWS

ഓട്ടോറിക്ഷയ്ക്ക് സമീപം നായ മൂത്രമൊഴിച്ചതിനെ ചൊല്ലി വാക്കുതര്‍ക്കം, പിന്നാലെ ഉടമസ്ഥന്റെ വീട്ടില്‍ വടിയുമായെത്തി സംഘര്‍ഷം, 23കാരന്‍ കുത്തേറ്റ് മരിച്ചു

· · 1 min read
Share: Copied!

ഖമ്മം: തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അലങ്കാര ജോലികള്‍ ചെയ്തിരുന്ന 23 വയസുകാരന്‍ ഉണ്‍ദേത്തി ശ്രീനാഥാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. ശ്രീനാഥ്, സുഹൃത്ത് വീരേഷിനൊപ്പം ഓട്ടോയിലിരിക്കുമ്പോള്‍ നായയുമായി നടക്കാനിറങ്ങിയ വെര്‍മുല മധു ഇവരുടെ അടുത്തെത്തി.

തുടര്‍ന്ന് നായ ഓട്ടോറിക്ഷയ്ക്ക് സമീപം മൂത്രമൊഴിക്കുകയും ശ്രീനാഥിനും സുഹൃത്തിനും നേരെ കുരയ്ക്കുകയും ചെയ്തു. ഇതില്‍ രോഷാകുലനായ ശ്രീനാഥ് മധുവിനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് പോയ മധുവിന്റെ വീട്ടിലേക്ക് ശ്രീനാഥും വീരേഷും വടികളുമായി എത്തുകയും അയാളെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിനിടയില്‍ മധു വീട്ടില്‍ക്കയറി കത്തിയെടുത്ത് ശ്രീനാഥിനെ നിരവധി തവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മധു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച പൊലീസ് മധുവിനെ അറസ്റ്റുചെയ്തു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026