BREAKING NEWS

കള്ളനൊക്കെ തന്നെ; പക്ഷേ, സ്വർണ്ണവും പണവുമൊന്നും വേണ്ട, ആള് കയറുന്നത് അടുക്കളയിൽ മാത്രം! അതും ശനിയാഴ്ച ദിവസം; അടിച്ചുമാറ്റുന്നതാകട്ടെ എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങൾ!

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വർണവില ലക്ഷത്തിലേറെ എത്തിയിട്ടും അതിലൊന്നും താൽപര്യമില്ല. പണവും വേണ്ട. മോഷ്ടിക്കാൻ കയറിയാൽ ലക്ഷ്യം ഒന്നുമാത്രം… അടുക്കള സാധനങ്ങൾ! തിരുവനന്തപുരത്ത് പൊലീസിന് തലവേദനയായിരിക്കുകയാണ് ഈ ‘അടുക്കള കള്ളൻ’.

പിഎംജിയിലെ പൊതുമരാമത്ത് വകുപ്പ് കാന്റീനിലാണ് പതിവായി മോഷണം നടക്കുന്നത്. എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങളാണ് കള്ളൻ കൃത്യമായി തിരഞ്ഞെടുത്ത് കൊണ്ടുപോകുന്നത്. ആഴ്ചയിൽ ശരാശരി നാലായിരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നുണ്ടെന്നാണ് കാന്റീൻ അധികൃതർ പറയുന്നത്.

ഏകദേശം രണ്ടുമാസം മുമ്പാണ് കാന്റീനിൽ സ്ഥിരമായി മോഷണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ചയാണ് കള്ളൻ സാധാരണയായി എത്തുന്നത്. ഞായറാഴ്ച കാന്റീൻ അവധിയായതിനാൽ തിങ്കളാഴ്ച ജീവനക്കാർ ജോലിക്കെത്തുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

കാന്റീൻ കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്തുകയറുന്നത്. ഹെൽമെറ്റ് ധരിച്ചാണ് മോഷണത്തിനെത്തുന്നത്. സിസിടിവി ക്യാമറകളുടെ ദിശ മാറ്റിവെച്ച ശേഷമാണ് സാധനങ്ങൾ മോഷ്ടിക്കുന്നത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ ക്യാമറകൾ പഴയ നിലയിലേക്ക് തിരിച്ചുവയ്ക്കുകയും ചെയ്യും.

അടുത്തിടെ മോഷണത്തിനായി കാന്റീനിൽ കയറിയപ്പോൾ കാന്റീൻ ഉടമ സ്ഥലത്തെത്തി. ഉടമ കാന്റീൻ വാതിൽ പുറത്തുനിന്ന് പൂട്ടിയതോടെ കള്ളൻ അകത്ത് കുടുങ്ങി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ലേഡീസ് റൂമിലെ ജനൽ തകർത്താണ് ഇയാൾ ഒടുവിൽ രക്ഷപ്പെട്ടത്.

മോഷണത്തിനിടെ കള്ളൻ വീഴുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. അടുക്കളസാധനങ്ങൾ മാത്രം ലക്ഷ്യമിടുന്ന ഈ ‘അടുക്കള കള്ളൻ’ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026