BREAKING NEWS

കുഞ്ഞിനെ തിരികെ വേണമെന്ന് പ്രസവിച്ച് ജനലിലൂടെ പുറത്തെറിഞ്ഞ 19 കാരി, കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം വിടാൻ സാങ്കേതിക തടസം, ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി

· · 1 min read
Share: Copied!

ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ യുവതി  കുഞ്ഞിനെ  തിരകെ വേണമെന്നാവശ്യപ്പെട്ടു. ആദ്യം വേണ്ടെന്നായിരുന്നു നിലപാട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാൻ തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി ആവശ്യമറിയിച്ചത്.

കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ സാങ്കേതിക തടസ്സമുണ്ട്. അതിനാൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശുവികാസ് ഭവനിലേക്കു കുഞ്ഞിനെ മാറ്റി. ചൈൽഡ് ലൈൻ കൗൺസലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസലിങ്ങുമായി സഹകരിച്ചിരുന്നില്ല. പിന്നീട് അവർ വിശദമായി സംസാരിച്ചു.

പോലീസിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചുമാത്രമേ കുഞ്ഞിനെ അമ്മയ്ക്കു വിട്ടുനൽകൂവെന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ അഡ്വ. ബി. ഗീത പറഞ്ഞു. ആറു മാസംവരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്കു കഴിയും. അതിനാൽ താത്കാലിക സംരക്ഷണത്തിനായാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് 19 വയസ്സുള്ള യുവതി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയതാണ്. ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽകേട്ട് ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന്റെ പുറത്തുനിന്നു കുഞ്ഞിനെ കണ്ടെടുത്തത്.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026