തിരുവനന്തപുരം: അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് ആത്മഹത്യചെയ്തത്.
ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെയെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കാട്ടാക്കട പി.ആർ. വില്യം സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.


















































