BREAKING NEWS

ലഹരിക്ക് അടിമയായ ഷിബിൻ എത്തിയത് അമ്മൂമ്മ മീൻ വിറ്റും അപ്പാപ്പൻ കടൽപ്പണി ചെയ്തും സ്വരുക്കൂട്ടി വച്ച 8000 രൂപയ്ക്കുവേണ്ടി, തുക കിട്ടില്ലെന്ന് കണ്ട്‌ ക്രൂരമായി മർദിച്ചു, തല ചുമരിൽ ഇടിപ്പിച്ചു, കയ്യിൽ കരുതിയ കത്തിക്ക് കുത്തി, തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി!! അടുത്ത മുറിയിൽ കയറി ഉറങ്ങിയ ശേഷം പണമെടുത്ത് ബാറിൽ പോയി മദ്യപിച്ചു…

· · 1 min read
Share: Copied!

കഠിനംകുളം: ലഹരിക്ക് അടിമയായ കൊച്ചുമകൻ അതു വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മൂമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്. കൊല്ലപ്പെട്ട മേഴ്സിയുടെ കൈവശം 8000 രൂപയുണ്ടെന്ന് മനസിലാക്കിയാണ് ​പ്രതി ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ ഷിബിനെ (24) റിമാൻഡ് ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാവിലെയാണ് ചാന്നാങ്കര താബൂക്ക് കമ്പനിക്കു സമീപമുള്ള വാടകവീട്ടിൽ മത്സ്യവിൽപ്പന നടത്തിയിരുന്ന വെട്ടുത്തുറ പുതുവൽ പുരയിടത്തിൽ മേഴ്സി (65) കൊല്ലപ്പെട്ടത്. മേഴ്സി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് ഷിബിൻ മദ്യപിച്ച് വീട്ടിൽ എത്തുന്നത്.

മത്സ്യവിൽപ്പനയിലൂടെയും ഭർത്താവ് ഐനീസിന്റെ കടൽപ്പണിയിലൂടെയും ലഭിച്ച 8,000 രൂപ മേഴ്സിയുടെ പക്കലുണ്ടെന്ന് ഇയാൾ മനസിലാക്കിയിരുന്നു. ഈ പണം ആവശ്യപ്പെട്ട് മേഴ്സിയുമായി തർക്കമായി. പണം നൽകില്ലെന്ന് മേഴ്സി പറഞ്ഞതോടെ പ്രകോപിതനായ ഷിബിൻ ഇവരെ ക്രൂരമായി മർദിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഇതിനിടെ തറയിൽ വീണ മേഴ്സിയെ തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

കൊലപാതകത്തിനുശേഷം ഷിബിൻ തൊട്ടടുത്ത കട്ടിലിൽ കിടന്നുറങ്ങി. രാവിലെ 11 മണിയോടെ ഉണർന്ന ഇയാൾ, മേഴ്സിയെ ചലനമറ്റനിലയിൽ കണ്ട് കൈയിൽ കത്തിയുമായി പുറത്തിറങ്ങി. സമീപത്ത് ജോലിയിലുണ്ടായിരുന്ന രണ്ടുപേരോട് അമ്മൂമ്മയെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തി. തുടർന്ന് മേഴ്സിയുടെ പക്കലുണ്ടായിരുന്ന പണമെടുത്ത് കഠിനംകുളത്തെ ലേക്ക് പാലസ് ബാറിലെത്തി മദ്യപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെവെച്ച് അക്രമാസക്തനായി ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വയം കാലിൽ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ബോധം തിരിച്ചുകിട്ടിയതോടെയാണ് കഠിനംകുളം പോലീസിന്റെ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചത്.

അതേസമയം മേഴ്സിയുടെ കൈയിലുണ്ടായിരുന്ന പണം കാണാനില്ലെന്ന് ഭർത്താവും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മുൻപും ഇത്തരത്തിൽ പണം ചോദിച്ച്‌ ഷിബിൻ ആക്രമണങ്ങൾ നടത്തിയിരുന്നു. അതിനാൽ മാസങ്ങൾക്കു മുൻപ് ഇവരുടെ പണം വള്ളം മുതലാളിയായ സുലൈമാനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ്‌ സുലൈമാനെയും ഐനീസിനെയും ഷിബിൻ മർദിക്കുകയും ചെയ്തിരുന്നു .ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം വെട്ടുത്തുറ സെയ്ന്റ്‌ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ മേഴ്സിയുടെ മൃതദേഹം സംസ്കരിച്ചു. തലയിലേറ്റ പൊട്ടലും തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ചിറയിൻകീഴ് സിഐ അഭിലാഷ് അറിയിച്ചു.

സ്വത്തുതർക്കം, ​ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026