BREAKING NEWS

ആഹാ! ഈ ചാറ്റ് ജിപിടി വലിയ സഹായി തന്നെ! ക്ഷേത്ര ​ദർശനം കഴിഞ്ഞ് നോക്കിയപ്പോൾ കാണാതായ ചെരുപ്പ് കണ്ടെത്തി കൊടുത്തു!! യുവാവ് പങ്കുവച്ച വീഡിയോ വൈറൽ

· · 1 min read
Share: Copied!

ആരാധനാലയങ്ങളിലോ മറ്റേതെങ്കിലും തിരക്കേറിയ സ്ഥലങ്ങളിലോ പോകുമ്പോൾ ചെരുപ്പ് അഴിച്ചുവെക്കുന്നത് സാധാരണമാണ്. എന്നാൽ തിരിച്ചെത്തുമ്പോൾ വെല്ലുവിളിയാകുന്നത് സ്വന്തം ചെരുപ്പ് കണ്ടെത്തുകയെന്നതാണ്. പലപ്പോഴും ചെരുപ്പുകൾ മാറ്റിവെച്ചിട്ടുണ്ടാകും, ചിലപ്പോൾ ഓരോ ചെരുപ്പും രണ്ടിടങ്ങളിലായി ചിതറിക്കിടക്കുകയും ചെയ്യും. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം ചെരുപ്പ് കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടിയിരിക്കുകയാണ് ഒരു യുവാവ്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് രസകരമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെത്തിയ യുവാവ് ചെരുപ്പ് അഴിച്ചുവെച്ചശേഷം തിരിച്ചെത്തിയപ്പോൾ നൂറുകണക്കിന് ചെരുപ്പുകൾക്കിടയിൽ സ്വന്തം ചെരുപ്പ് കണ്ടെത്താൻ കഴിയാതെ വന്നു. സാധാരണയായി ചെയ്യുന്നതുപോലെ ചുറ്റുപാടും തിരഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ യുവാവ് സഹായത്തിനായി സമീപിച്ചത് ചാറ്റ്ജിപിടിയെയാണ്.

ആദ്യം നേരത്തെ എടുത്ത ഒരു ചിത്രത്തിൽ തന്റെ ചെരുപ്പ് വ്യക്തമായി കാണുന്ന ഭാഗം യുവാവ് ക്രോപ്പ് ചെയ്തു. ഈ ചിത്രം റഫറൻസായി ചാറ്റ്ജിപിടിക്ക് നൽകി. തുടർന്ന്, താൻ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ ഇതേ ചെരുപ്പ് കണ്ടെത്തണമെന്ന് ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടു.

പിന്നാലെ ചെരുപ്പുകൾ കൂട്ടത്തോടെ കിടക്കുന്ന വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി യുവാവ് ചാറ്റ്ജിപിടിക്ക് അയച്ചു. ഓരോ ചിത്രവും പരിശോധിച്ച് റഫറൻസ് ചിത്രത്തിലുള്ള ചെരുപ്പുമായി സാമ്യമുള്ള ഭാഗങ്ങൾ ചാറ്റ്ബോട്ട് തിരയുകയായിരുന്നു.

ഒടുവിൽ യുവാവിന് വേണ്ടിയിരുന്ന ഉത്തരമെത്തി. അയച്ച ചിത്രങ്ങളിലൊന്നിൽ ചെരുപ്പ് കണ്ടെത്തിയ ചാറ്റ്ജിപിടി അതിന്റെ സ്ഥാനം കൃത്യമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ചിത്രത്തിന്റെ വലതുവശത്തുള്ള തൂണിനടുത്തായി, റാക്കിന് താഴെയായാണ് ചെരുപ്പ് കാണുന്നതെന്ന് ചാറ്റ്ബോട്ട് വിശദീകരിച്ചു.

ചാറ്റ്ജിപിടി പറഞ്ഞ സ്ഥലത്ത് പരിശോധിച്ചപ്പോൾ യുവാവിന്റെ ചെരുപ്പ് കണ്ടെത്താനായെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. ഇതോടെ യുവാവിന്റെ പരീക്ഷണം വിജയിക്കുകയും ചെയ്തു.

വലിയ സാങ്കേതികവിദ്യകൾ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനും എഐയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ രസകരമായ ഉദാഹരണമായാണ് സംഭവം ശ്രദ്ധ നേടുന്നത്. നൂറുകണക്കിന് ചെരുപ്പുകൾക്കിടയിൽ സ്വന്തം ചെരുപ്പ് കണ്ടെത്താൻ പോലും എഐയുടെ കാഴ്ചശേഷി ഉപയോഗിച്ച യുവാവിന്റെ ആശയം സമൂഹമാധ്യമ ഉപയോക്താക്കളിലും കൗതുകമുണർത്തിയിരിക്കുകയാണ്.

ചെറിയൊരു പ്രശ്നത്തിന് സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയ ഈ വ്യത്യസ്ത പരിഹാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
"ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്"... ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! 'വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തി...
07 Nov 2026
BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026