BREAKING NEWS

“അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടും, എന്നാല്‍ അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ല”, നമ്മുടെ അമ്മയാണ് ഭാരതം, ആര്‍എസ്എസ് വേദിയില്‍ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ

· · 1 min read
Share: Copied!

തിരുവനന്തപുരം:  ആർഎസ്എസ് പരിപാടിയിൽ വിവാദ പരാമര്‍ശവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ. മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും. അമ്മ ആരെന്നറിയാത്തവർ വന്ദേമാതരം പാടില്ലെന്നും മോഹനൻ കുന്നുമ്മൽ വിവാദ പരാമർശം നടത്തി. വികസിത ഭാരതത്തിന് വേണ്ടി കുട്ടികളെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്.

കുട്ടികളെ മികച്ച പൗരന്മാരായി വളർത്തേണ്ട ചുമതല ഓരോ ഗൃഹനാഥനും ഗൃഹനാഥയ്ക്കും ഉള്ളതാണ്. അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കേണ്ടത് ഗൃഹനാഥയാണ്. കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം, അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്. എന്നാൽ അമ്മ ആരെന്നറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും.

അങ്ങനെയാണ് പറയേണ്ടതും… അവര് മാറും. ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും വരും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്താണ് പേടിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. നിങ്ങൾക്ക് എത്രത്തോളം പഠിക്കണമോ അതിനുള്ള സൗകര്യം ചെയ്യാനായി ഈ രാജ്യം തന്നെ നിങ്ങളുടെ കൂടെയുണ്ട്. എന്ത് വേണമെങ്കിലും പഠിക്കണമെന്നും മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
കസേര മാറും മുമ്പ് വലിയ തീയിട്ട് സാംബശിവ റാവു; ഉ​ദ്യോ​ഗസ്ഥർക്ക് 'സന്തോഷം' എന്ന പേരിൽ മാസപ്പടി; ബാർ ഉടമകളിൽനിന്ന് 30,000, 20,000 രൂപ വീതം കൈക്കൂലി; എക്സൈസ് വകുപ്പിലെ അഴിമതിക്കഥകളുടെ റിപ്പോർട്ട്
07 Nov 2026
BREAKING NEWS
"ഞങ്ങളുടെ സഹപ്രവർത്തകന്റെ തള്ളവിരലിന് സമീപമുള്ള ഭാഗം അടിയേറ്റ് തകർന്ന നിലയിൽ, മറ്റൊരാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടൽ, കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് അവർ ആക്രമിച്ചത്"... ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ മർദിച്ചു- അഭിഷേക് ബാനർജി!! 'വെറും നാടകം, ഒരു നേതാവിന്റെ ജന്മദിനാഘോഷം ഫുട്പാത്തി...
07 Nov 2026
BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026