BREAKING NEWS

പകൽ എല്ലാം നോട്ടമിട്ട് വയ്ക്കും; രാത്രിയായാൽ സ്ത്രീ വേഷം കെട്ടി വന്ന് അടിച്ചുമാറ്റി കൊണ്ടുപോകും; ലക്ഷങ്ങളുടെ കവർച്ച! തെളിവായി സിസിടിവി ദൃശ്യങ്ങൾ; വയനാട് സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂമാഹി: സ്ത്രീവേഷത്തിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽവയർ ഉൾപ്പെടെ മോഷണം നടത്തുന്നതാണ് രീതി. ന്യൂമാഹി ടൗണിൽ മാഹിപ്പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്.

കവർച്ച നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങൾ പകൽ സ്ത്രീവേഷത്തിലെത്തി നിരീക്ഷിക്കുന്നതാണ് രീതി. രാത്രി സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധനസാമഗ്രികൾ കവരുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ന്യൂമാഹി എക്സൈസ് ചെക് പോസ്റ്റിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽ കവർച്ചക്കെത്തിയപ്പോഴാണ് ഇയാളെ ന്യൂമാഹി പോലീസ് പിടികൂടിയത്.

ആലമ്പത്ത് മീത്തൽ ജായിസ് എന്നയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ വൈദ്യുതവയറുകൾ പുറത്തേക്ക് വലിച്ചെടുത്താണ് ഇയാൾ കവർച്ച നടത്തിയത്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉടമയ്ക്കുണ്ടായത്. ലോറൽ ഗാർഡൻ ഉടമ ഉസ്സൻമെട്ടയിലെ ആലമ്പത്ത് മീത്തൽ ജസ്‍ലിമിന്റെ ഉടമസ്ഥതയിലുള്ള പുതുതായി പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലും കവർച്ച നടത്തി.

പ്രവൃത്തി നടത്താൻ വാങ്ങിയ ഇലക്ട്രിക്കൽ കേബിളുകളാണ് കവർന്നത്. അറുപതിനായിരത്തോളം രൂപയുടെ വയറുകളാണ് കവർന്നത്. വി.കെ. നവാസ് എന്നയാളുടെ നിർമാണം നടക്കുന്ന വീട്ടിലും കവർച്ച നടന്നു.

സി.സി.ടി.വി. കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പേരിൽ പുല്പള്ളിയിലടക്കം സമാനമായ 14 കേസുകളുണ്ട്. ന്യൂമാഹി എസ്.ഐ. സി.പി. ലിനേഷ്, ഗ്രേഡ് എസ്.ഐ. കെ.വി. സതീശൻ, ഡ്രൈവർ നിതിൻ, ഹോം ഗാർഡ് പ്രേമൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വനപാലകരെത്തിയത് കിണറ്റിൽ വീണ ആനയെ കരയ്‌ക്കെത്തിക്കാള്ള എല്ലാ സജ്ജീകരണവുമായി, കരയ്ക്ക് കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ!! ഈ ആന സ്ഥിരം പ്രശ്നക്കാരൻ, കയറ്റി കാട്ടിലേക്ക് വിടാൻ സമ്മതിക്കില്ല, മറ്റെവിടേക്കെങ്കിലും മാറ്റണം- ആവശ്യം ശക്തം

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026