BREAKING NEWS

ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്; കള്ളക്കടത്തിലൂടെ എത്തിച്ച വാഹനമെന്നറിയാതെയാണ് താൻ വാങ്ങിയതെന്ന് മൊഴി; ‘ഓപ്പറേഷൻ നുംഖോറി’യുടെ ഭാ​ഗമായി നടന്റെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു

· · 1 min read
Share: Copied!

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായാണ് താരം മൊഴി നൽകിയത്. നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച വാഹനമാണെന്ന കാര്യം അറിയാതെയാണ് കാർ വാങ്ങിയതെന്നാണ് ദുൽഖർ അന്വേഷണ സംഘത്തോട് വിശദീകരിച്ചത്.

ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്ന ശൃംഖലയെക്കുറിച്ചുള്ള ‘ഓപ്പറേഷൻ നുംഖോറി’ അന്വേഷണത്തിന്റെ ഭാഗമായാണ് ദുൽഖറുമായി ബന്ധപ്പെട്ട നാല് വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തത്. ദുൽഖർ നായകനായ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിക്കുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലെത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, വാഹനങ്ങൾ നിയമപരമായാണ് വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ സൽമാൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ കോടതി വിട്ടുനൽകി. എന്നാൽ അന്വേഷണ സംഘത്തിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും, ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണത്തിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026