BREAKING NEWS

കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് മന്നം ക്ലബ്ബിൽ വേദി അനുവദിക്കില്ല, വന്നാൽ തടയും- വേദി നിഷേധിച്ച് എൻഎസ്എസ് നേതാക്കൾ!! പരിപാടി പ്രസ് ക്ലബ്ബിലേക്ക് മാറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻഎസ്എസുമായുള്ള തർക്കം നിലനിൽക്കുന്നതിനാൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ്. ഇതോടെ തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടത്താനിരുന്ന പരിപാടി പ്രസ് ക്ലബ്ബിലേക്ക് മാറ്റി.

മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തൽകണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. പരിപാടി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു.

എന്നാൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് മന്നം ക്ലബ്ബിൽ വേദി അനുവദിക്കാനാകില്ലെന്ന് എൻഎസ്എസ് നേതൃത്വം സംഘാടകരെ അറിയിച്ചതായാണ് വിവരം. ഗണേഷ് കുമാർ എത്തിയാൽ ആ പരിപാടി തടയുമെന്നും എൻഎസ്എസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതോടെ വേദി അടിയന്തരമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ഗണേഷ് കുമാറും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം. നേരത്തെ പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുകയും ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തിരുന്നു. കൂടാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ പരസ്യമായി വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

‘പോലീസുകാരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ; ഞങ്ങളും കയറും; നോക്കിവെച്ചിട്ടുണ്ട്’- ഭീഷണിയുയർത്തി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു

 

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026