BREAKING NEWS

പൈലറ്റ് എയർ ഇന്ത്യ വിമാനം പറത്തിയത് കഞ്ചാവടിച്ച് കിറുങ്ങി, രണ്ടാമത്തെ പരിശോധനാ ഫലവും പോസറ്റീവ്, വിമാനം 300 അടി താഴ്ചയിലേക്കു പതിച്ച് പരുക്കേറ്റ രണ്ട് ക്രൂ അംഗങ്ങളുടെ നില ഗുരുതരം, പരുക്ക് നട്ടെല്ലിന്

· · 1 min read
Share: Copied!

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടുവെന്നു കരുതിയ സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി രണ്ടാമത്തെ പരിശോധനാ ഫലവും. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320 വിമാനം ഒഡിഷയ്ക്കു സമീപമെത്തിയപ്പോൾ പൊടുന്നനെ 300 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

137 യാത്രക്കാരെയും എട്ട് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാരും പരുക്കേറ്റിരുന്നു. ഇതിൽ രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരുക്കാണ് സംഭവിച്ചത്. ഇവരുടെ നട്ടെല്ലിനാണു പരുക്കുപറ്റിയത്. തുടർന്ന് വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്കു വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണു പോസിറ്റീവായത്.

മക്കളെ തനിക്കു വേണമെന്ന് ഭർത്താവ്, വിട്ടുതരില്ലെന്ന് ഭാര്യയും വീട്ടുകാരും… രണ്ടു മക്കളേയും അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പിതാവ്!! ഫൈവ് സ്റ്റാർ ഹോട്ടലിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ ദാമ്പത്യ തർക്കവും കുട്ടികളുടെ കസ്റ്റഡി പോരാട്ടവും

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026