BREAKING NEWS

‘എന്തൊക്കെയായിരുന്നു? എല്ലാം വെറുതെ’; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു; 228 ഏക്കർ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും; അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചതായും റെയിൽവേ മന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സി.പി.എം അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.

രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും ഭാവിയിലെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.

കോച്ച് ഫാക്ടറി പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അറിയിച്ചു.

പ്രതിപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ രാജ്യസഭ എം.എസ്.എം.ഇ ബിൽ പാസാക്കി. തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു.

താന്‍ മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറി, ഇസ്‍ലാമിക വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ ഹിന്ദു പെണ്‍കുട്ടികളുടെ ചിന്തകൾ മാറുന്നു, അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,വിവാദ പരാമര്‍ശവുമായി കങ്കണ

BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026