BREAKING NEWS

മന്ത്രവാദ ചടങ്ങുകൾക്കായി വീട്ടിൽകയറിക്കൂടി; യുവതിയെ പീഡിപ്പിച്ചു; എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബം ഇല്ലാതാക്കുമെന്ന് ഭീഷണി; ജോത്സ്യനെതിരെ കേസ്

· · 1 min read
Share: Copied!

ബെംഗളൂരു: ദുർമന്ത്രവാദം ചെയ്ത് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജോത്സ്യനെതിരേ കേസെടുത്തു. ചന്നമനക്കരെയിൽ നടന്ന സംഭവത്തിൽ മോഹൻകുമാറിന്റെ (38) പേരിലാണ് കേസ്.

ബ്യൂട്ടീഷ്യനായ 34-കാരിയാണ് പരാതി നൽകിയത്. യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയിൽ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് കൂടുതൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു.

ബിസിനസിൽ വളർച്ചയുണ്ടാക്കാൻ പൂജകൾ ചെയ്യാമെന്ന് പറഞ്ഞാണ് മോഹൻകുമാർ യുവതിയുമായി അടുത്തത്. പൂജകൾക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ചടങ്ങിന്റെ ഭാഗമെന്ന പേരിൽ ഇവരുടെ ഭർത്താവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.

ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വെയ്ക്കണമെന്നായിരുന്നു അവരോട് നിർദേശിച്ചത്.

വീട്ടിൽ തനിച്ചായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ആദ്യം ഈ വിവരം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. മാനസികപ്രശ്‌നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് പുറത്ത് പറയുകയും പോലീസിൽ പരാതി നൽകുകയും ചെയതത്. ഒളിവിൽ പോയ മോഹൻ കുമാറിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026