BREAKING NEWS

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘത്തിന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ചു, കണ്ണൂർ സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരു കുട്ടിയുടെ നില ​ഗുരുതരം

· · 1 min read
Share: Copied!

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം. അ‍ഞ്ചുപേർക്ക് പരുക്ക്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. അപകടത്തിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

മന്ത്രവാദ ചടങ്ങുകൾക്കായി വീട്ടിൽകയറിക്കൂടി; യുവതിയെ പീഡിപ്പിച്ചു; എതിർത്തപ്പോൾ ദുർമന്ത്രവാദം ചെയ്ത് കുടുംബം ഇല്ലാതാക്കുമെന്ന് ഭീഷണി; ജോത്സ്യനെതിരെ കേസ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026