ടെഹ്റാൻ: യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് . ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ടോടെയാണ് കബറടക്ക ചടങ്ങുകൾ ആരംഭിച്ചത്. ഇതിനിടെയാണ് ടെഹ്റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത യുഎസ് ആക്രമണത്തിൽ തകർന്നത്. എന്നാൽ, സംസ്കാരചടങ്ങ് വൈകിയതിന് ഇതുമായി ബന്ധമില്ലെന്നാണ് ഇറാനിയൻ അധികൃതരുടെ വിശദീകരണം.
നേരത്തെ നിശ്ചയിച്ച സമയത്തേക്കാൾ എട്ടുമണിക്കൂറോളം വൈകിയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. മഷ്ഹാദിലെ വിശുദ്ധ ഇമാം റെസയുടെ ശവകുടീര സമുച്ചയത്തോടു ചേർന്നാണ് ഖമനേയിയെ കബറടക്കിയത്.
ജൂലൈ 4-ന് ആരംഭിച്ച വിലാപയാത്ര ഇറാനിലെയും ഇറാഖിലെയും വിവിധ പുണ്യനഗരങ്ങൾ പിന്നിട്ട ശേഷമാണ് വ്യാഴാഴ്ച മഷ്ഹാദിലെത്തിയത്. വിലാപയാത്രയ്ക്കിടെ വൻജനാവലിയാണ് വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ട്രംപിനെ കൊല്ലണം എന്ന പ്ലക്കാർഡുകളേന്തി നിരവധി പേർ എത്തിയിരുന്നു.
അതേസമയം, സംസ്കാരച്ചടങ്ങുകൾ വൈകിയത് യുഎസ് ആക്രമണത്തിന്റെ ഫലമല്ലെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കി. ടെഹ്റാനെയും മഷ്ഹാദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത ആക്രമണത്തിൽ തകർന്നിരുന്നെങ്കിലും ചടങ്ങ് വൈകാൻ അതല്ല കാരണമെന്നും അധികൃതർ വിശദീകരിച്ചു.


















































