ആലപ്പുഴ: റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്‌ഡില്‍ പ്രതികരണവുമായി ജി സുധാകരന്‍ എംഎല്‍എ. കൊള്ളയും അഴിമതിയും കാട്ടിയതിനാണ് റിപ്പോർട്ടറിൽ റെയ്ഡ് നടത്തിയത്. സന്തോഷം ഒന്നുമില്ല, അനുഭവിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിയെ തള്ളിപ്പറയാനുമില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സുധാകരൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റോഡുകൾ ഒന്നും ദൈവം തമ്പുരാൻ കൊണ്ട് വന്നതല്ല. ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതതാണ്. ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് ബേബിക്ക് അറിയില്ലെന്നും സുധാകരൻ വിമർശിച്ചു. ഞാൻ പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതു കൊണ്ടാണ്. ഞങ്ങൾ വളർന്നു വന്ന പാർട്ടിയല്ല ഇന്നത്തേത്. എന്റെ അച്ഛന് വിളിച്ചവരെ ബേബി തിരുത്തിയില്ല.
ഒരുപാട് അച്ഛൻമാർ ഉള്ളവരായിരിക്കും അങ്ങനെ പറയുന്നത്. എനിക്ക് ഒരു അച്ഛനെയുള്ളൂവെന്നും സുധാകരൻ വിമർശിച്ചു. ഇ ഡി കേസിൽ പിണറായി വിജയനെ കല്ലെറിയാനില്ല. പക്ഷേ ആ മര്യാദ എന്നോട് കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.






