BREAKING NEWS

” മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും മാധ്യമമാണെങ്കിലും തട്ടിപ്പുകളിൽനിന്ന് അഭയം തേടാനുള്ള സങ്കേതമായാണ് ആന്റോ അഗസ്റ്റിൻ ഉപയോഗിച്ചത്’, ‘ഇങ്ങനെയൊരു ദിവസം വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, പണംകൊടുത്തു വാങ്ങാൻസാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനം”, വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി

· · 1 min read
Share: Copied!

കോഴിക്കോട്: താൻ നടത്തിക്കൊണ്ടിരുന്ന തട്ടിപ്പുകളിൽനിന്ന് അഭയംതേടാനുള്ള സങ്കേതമായാണ് ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ടിവിയെ കണ്ടതെന്ന ആരോപണവുമായി ഷാഫി പറമ്പിൽ എംപി. പണംകൊടുത്തു വാങ്ങാൻസാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനമെന്നും നിയമനടപടികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനായാണ് ആന്റോ മാധ്യമപ്രവർത്തകനാവാൻ ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇങ്ങനെയൊരു ദിവസം തന്റെ മുന്നിൽ വരുമെന്ന കാര്യം ഏറ്റവും നന്നായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയാണ്. പല തരത്തിലുള്ള സങ്കേതങ്ങളിലും അഭയം തേടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും മാധ്യമമാണെങ്കിലും അവയെല്ലാം, താൻ നടത്തിയ തട്ടിപ്പുകളിൽനിന്ന് അഭയം തേടാനുള്ള സങ്കേതമായാണ് അദ്ദേഹം ഉപയോഗിച്ചത്’, ഷാഫി പറഞ്ഞു. ‘പണംകൊണ്ട് വാങ്ങാവുന്ന ഒരു പദവിയല്ല മാധ്യമപ്രവർത്തകൻ എന്നത്.

തന്റെ തട്ടിപ്പുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഒരാൾ സംരക്ഷണത്തിനുവേണ്ടി മാധ്യമപ്രവർത്തകനാകാൻ ശ്രമിച്ചപ്പോൾ, എഡിറ്റോറിയൽ ബോർഡിൽ കസേര വലിച്ചിട്ട് ഇരുന്നപ്പോൾ ഉണ്ടായ അപകടത്തേക്കാൾ വലിയ ഒരപകടവും ഈ റെയ്ഡ് കൊണ്ട് കേരളത്തിന്റെ മാധ്യമപ്രവർത്തകമേഖലയ്ക്ക് ഉണ്ടായിട്ടില്ല’, ഷാഫ് പറമ്പിൽ കൂട്ടിച്ചേർത്തു. സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. തങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമല്ലെന്ന് പറഞ്ഞ എംപി, വിഷയത്തിൽ നിയമോപദേശവും മറ്റു കാര്യങ്ങളും നടക്കുന്നുണ്ടെന്നും നിയമപരമായ വശങ്ങൾ പരിശോധിച്ച് സർക്കാരും പോലീസും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

 

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026