BREAKING NEWS

എല്ലാം നോക്കിക്കണ്ട് ചുമരിൽ ‘ഒറ്റക്കണ്ണൻ’… കിട്ടിയ ഭക്ഷണം മൂക്കുമുട്ടെ തട്ടി, ഏമ്പക്കവും വിട്ട ശേഷം പോക്കറ്റിൽ നിന്ന് വണ്ടിനെയെടുത്ത് നൈസായി പാത്രത്തിലിട്ടിട്ട് ബഹളം… ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടി, രണ്ടു ലക്ഷം രൂപ നഷ്ടപരി​ഹാരം വേണമെന്ന് ആവശ്യം!! സിസിടിവി ദൃശ്യം അടക്കം പോലീസിൽ പരാതി നൽകി ഉടമ

· · 1 min read
Share: Copied!

കോഴിക്കോട്: കുന്നമംഗലം മുറിയനാൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന പേരിൽ നടന്ന അതിക്രമങ്ങൾക്കു പിന്നിൽ ആസൂത്രിത നീക്കമെന്ന് കാട്ടി പോലീസിൽ പരാതി നൽകി ഉടമ. ഭക്ഷണത്തിൽ വണ്ടിനെ കണ്ടു എന്ന പരാതിയിൽ മൂന്നു യുവാക്കളാണ് ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയത്. എന്നാൽ ഭക്ഷണം കഴിച്ച ശേഷം ഇവർ തന്നെ കൊണ്ടു വന്ന വണ്ടിനെ ഭക്ഷണത്തിൽ ഇടുകയായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം അടക്കം ഉടമ റഫീഖ് പോലീസിൽ പരാതി നൽകി.

അതേസമയം ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആക്ഷേപം ഉയർന്നതോടെ തൊട്ടടുത്ത ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടി. ഇതിനിടെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തി എന്ന ആരോപണവുമായി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ഹോട്ടലിൽ അതിക്രമം നടത്തിയവർ ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നാണ് പരാതിക്കാരനായ കൊടുവള്ളി കളരാന്തരി വട്ടത്താം പോയിൽ അൻവറിന്റെ വാദം. ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ അൻവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

25 കൊല്ലം ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന തന്റെയും ഹോട്ടലിന്റെയും സൽപ്പേരാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച വീഡിയോകളിലൂടെ കളങ്കപ്പെട്ടതെന്ന് ഹോട്ടൽ ഉടമ പറയുന്നു. ഹോട്ടലിനെതിരെ ചില സാമൂഹിക വിരുദ്ധർ നടത്തിയ ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

” മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും മാധ്യമമാണെങ്കിലും തട്ടിപ്പുകളിൽനിന്ന് അഭയം തേടാനുള്ള സങ്കേതമായാണ് ആന്റോ അഗസ്റ്റിൻ ഉപയോഗിച്ചത്’, ‘ഇങ്ങനെയൊരു ദിവസം വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, പണംകൊടുത്തു വാങ്ങാൻസാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനം”, വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം പി

BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026
BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026