BREAKING NEWS

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നടപടികളിൽ പുതിയ മാറ്റം വരുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങ്ങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസങ്ങളും കൃത്യമായി മനസിലാക്കി സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി എംവിഡി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിലുണ്ട്.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് ഇവിടെ വിലയിരുത്തുക. ഡിസംബർ ഒന്നു മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ തീരുമാനം.

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026