കോഴിക്കോട്: നേതൃമാറ്റം വിശാല സംസ്ഥാന സമിതിയുടെ അജൻഡയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആഡംബര ജീവിതശൈലി, സ്വത്ത് സമ്പാദനം എന്നിവയുൾപ്പെടെയുള്ള ദുഷ്പ്രവണതകൾ തിരുത്താൻ നടപടി സ്വീകരിക്കുക മാത്രമല്ല, ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഇ ഡി കേസില്‍ പ്രതിപക്ഷത്തിനെതിരെ സിപിഐ നിലപാട് എടുത്തതുകൊണ്ട് സിപിഎമ്മോ, നേതാക്കളോ സംശയത്തിലാകില്ല. ജനം അവരെ സംശയിക്കുമെന്നേയുള്ളൂ.
അവർ വേറൊരു പാർട്ടിയല്ലേ ? സിപിഐക്ക് മനസ്സിലാകുന്നില്ലേ എന്ന് അവരോടു ചോദിക്കണം. എന്തുകൊണ്ടാണ് ഈ നിലപാടെന്ന് അവരാണു പറയേണ്ടതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടി കണ്ടെത്തിയത് എന്താണോ അതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ സിപിഐ എടുത്ത നലിപാട് സിപിഎമ്മിനെയോ നേതാക്കളെയോ സംശയത്തിലാക്കില്ല.






