തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പുകഴ്ത്തി സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നതെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലായിരുന്നു ദിവാകരന്റെ പരാമർശം.
സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കുന്ന ആളല്ല താനെന്നും സതീശനായതുകൊണ്ടുമാത്രമാണ് കാത്തിരുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. 100 ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം സതീശന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സതീശൻ ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുമെന്നും ദിവാകരൻ പറഞ്ഞു.






