തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സ്ഥാനത്തേക്ക് എസ്. ശ്രീജിത്തിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറി.
എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ നിയമിക്കുന്ന നടപടികൾ വേഗത്തിലാക്കുന്നത്. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഡിജിപി തസ്തികയിലേക്ക് ശുപാർശ ചെയ്തിരുന്നു.
ഈ മാസം 30-ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും പുതിയ ഡിജിപിയെ നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുക.



















































