സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ തള്ളിക്കയറിയ ഓൺലൈൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് സുപ്രിയ മേനോനും നടി രജിഷ വിജയനും. ഇരയെ ലക്ഷ്യമാക്കുന്ന കഴുകന്മാരെ പോലെയാണ് ഇത്തരക്കാരെന്നും ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ലെന്നും സുപ്രിയ പറയുന്നു. വിയോഗ വേദനയെക്കാൾ വേദനിപ്പിച്ചത് ദുഃഖത്തിൽ കഴിയുന്ന കുടുംബത്തോട് മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകൾ കാണിക്കുന്ന സഹതാപമില്ലായ്മയാണെന്ന് രജിഷ വിജയനും പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് താരങ്ങൾ പ്രതികരിച്ചത്
‘‘ഒരു കുടുംബം കൂടി തങ്ങളുടെ പ്രിയപ്പെട്ടവന് വിടപറയുകയാണ്, ഹൃദയഭേദകവും ഏറെ ദുഃഖരവും വേദനയും നിറഞ്ഞൊരു നിമിഷം. പക്ഷേ.. ആ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താനായി ക്യാമറകളും മൈക്കുകളുമായി ഒരുകൂട്ടം. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്ക് വരുന്ന കഴുകന്മാരെ പോലെ. കുറച്ച് സ്ഥലത്തിന് വേണ്ടി മകൻ നിലവിളിക്കുകയാണ്. അവരോട് പിന്നോട്ട് പോകാൻ ആവശ്യപ്പെടുകയാണ്. ഒന്നും സമാധാനത്തോടെ കരയാനായി. നമ്മൾ എന്തൊരു സമൂഹമായിട്ടാണ് മാറുന്നത്? തത്സമയം എല്ലാം അറിയാനുള്ള ആർത്തി, അതും എല്ലാ മര്യാദയുടേയും അച്ചടക്കത്തിന്റെയും പരിധികൾ കടന്ന്. ആളുകൾക്ക് അവരുടേതായിട്ടുള്ള സ്പെയ്സ് കൊടുക്കൂ. അവരെ സമാധാനത്തോടെ ദുഃഖിക്കാൻ വിടൂ. ഇതിനകം തന്നെ അവർക്ക് ഒട്ടനവധി വേദനയുണ്ട്. സ്വയം നിന്ത്രിക്കാനുള്ള ബോധം ഉണ്ടാകണം. ഇതൊന്നും പത്രപ്രവർത്തനമല്ല. ഒരു പ്രദർശനപരതയാണ്. തീർത്തും അനാവശ്യം’, സുപ്രിയ കുറിച്ചു.
“ഒരു ഇതിഹാസത്തിന്റെ വിയോഗം സത്യത്തിൽ വളരെയധികം സങ്കടത്തിലാഴ്ത്തുകയാണ്. എന്നാൽ അതിനെക്കാൾ ഏറെ വേദനിപ്പിന്നത്, അതീവ ദുഃഖത്തിൽ കഴിയുന്ന ഒരു കുടുംബത്തെ ക്യാമറ കണ്ണുകളുമായി എത്തിനോക്കി കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവും സഹതാപമില്ലായ്മയുമാണ്. വെറും വ്യൂവ്സിനും ടിആർപിക്കും വേണ്ടിയുള്ള ഓട്ടത്തിൽ യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു”, എന്നായിരുന്നു രജിഷ വിജയന്റെ വാക്കുകൾ. സംസ്കാര ചടങ്ങിനിടെ തിരക്കു കൂട്ടിയവർക്ക് നേരെ നിയന്ത്രണം നഷ്ടമായി പൊട്ടിത്തെറിക്കുന്ന ചന്തുവിന്റെ വീഡിയോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിലുന്നു. പിന്നാലെ നിരവധി പേരാണ് ചന്തുവിന്റെ അവസ്ഥയെ പിന്തുണച്ച് രംഗത്തെത്തി.


















































