BREAKING NEWS

‘ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്ക് വരുന്ന കഴുകന്മാരെ പോലെ കുറെയെണ്ണം; എന്തൊരു മര്യാദയില്ലായ്മയാണിത്‘; ‘ യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു‘ -കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രിയയും രജിഷയും

· · 1 min read
Share: Copied!

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ തള്ളിക്കയറിയ ഓൺലൈൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് സുപ്രിയ മേനോനും നടി രജിഷ വിജയനും. ഇരയെ ലക്ഷ്യമാക്കുന്ന കഴുകന്മാരെ പോലെയാണ് ഇത്തരക്കാരെന്നും ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ലെന്നും സുപ്രിയ പറയുന്നു. വിയോ​ഗ വേദനയെക്കാൾ വേദനിപ്പിച്ചത് ദുഃഖത്തിൽ കഴിയുന്ന കുടുംബത്തോട് മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകൾ കാണിക്കുന്ന സഹതാപമില്ലായ്മയാണെന്ന് രജിഷ വിജയനും പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറികളിലൂടെയാണ് താരങ്ങൾ പ്രതികരിച്ചത്

‘‘ഒരു കുടുംബം കൂടി തങ്ങളുടെ പ്രിയപ്പെട്ടവന് വിടപറയുകയാണ്, ഹൃദയഭേദകവും ഏറെ ദുഃഖരവും വേദനയും നിറഞ്ഞൊരു നിമിഷം. പക്ഷേ.. ആ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താനായി ക്യാമറകളും മൈക്കുകളുമായി ഒരുകൂട്ടം. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്ക് വരുന്ന കഴുകന്മാരെ പോലെ. കുറച്ച് സ്ഥലത്തിന് വേണ്ടി മകൻ നിലവിളിക്കുകയാണ്. അവരോട് പിന്നോട്ട് പോകാൻ ആവശ്യപ്പെടുകയാണ്. ഒന്നും സമാധാനത്തോടെ കരയാനായി. നമ്മൾ എന്തൊരു സമൂഹമായിട്ടാണ് മാറുന്നത്? തത്സമയം എല്ലാം അറിയാനുള്ള ആർത്തി, അതും എല്ലാ മര്യാ​ദയുടേയും അച്ചടക്കത്തിന്റെയും പരിധികൾ കടന്ന്. ആളുകൾക്ക് അവരുടേതായിട്ടുള്ള സ്പെയ്സ് കൊടുക്കൂ. അവരെ സമാധാനത്തോടെ ദുഃഖിക്കാൻ വിടൂ. ഇതിനകം തന്നെ അവർക്ക് ഒട്ടനവധി വേദനയുണ്ട്. സ്വയം നിന്ത്രിക്കാനുള്ള ബോധം ഉണ്ടാകണം. ഇതൊന്നും പത്രപ്രവർത്തനമല്ല. ഒരു പ്രദർശനപരതയാണ്. തീർത്തും അനാവശ്യം’, സുപ്രിയ കുറിച്ചു.

“ഒരു ഇതിഹാസത്തിന്റെ വിയോ​ഗം സത്യത്തിൽ വളരെയധികം സങ്കടത്തിലാഴ്ത്തുകയാണ്. എന്നാൽ അതിനെക്കാൾ ഏറെ വേദനിപ്പിന്നത്, അതീവ ദുഃഖത്തിൽ കഴിയുന്ന ഒരു കുടുംബത്തെ ക്യാമറ കണ്ണുകളുമായി എത്തിനോക്കി കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവും സഹതാപമില്ലായ്മയുമാണ്. വെറും വ്യൂവ്സിനും ടിആർപിക്കും വേണ്ടിയുള്ള ഓട്ടത്തിൽ യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു”, എന്നായിരുന്നു രജിഷ വിജയന്റെ വാക്കുകൾ. സംസ്കാര ചടങ്ങിനിടെ തിരക്കു കൂട്ടിയവർക്ക് നേരെ നിയന്ത്രണം നഷ്ടമായി പൊട്ടിത്തെറിക്കുന്ന ചന്തുവിന്റെ വീഡിയോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിലുന്നു. പിന്നാലെ നിരവധി പേരാണ് ചന്തുവിന്റെ അവസ്ഥയെ പിന്തുണച്ച് രം​ഗത്തെത്തി.

ഭര്‍ത്താവിനെ കൊന്ന് തലയും കൈകാലുകളും വെട്ടി സ്യൂട്ട്കേസിലാക്കി, പിന്നാലെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് ഭാര്യയും കാമുകനും, പ്രതികള്‍ പിടിയില്‍

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026