BREAKING NEWS

“കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരന്‍ അധഃപതിച്ചു”, പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ഇയാളുടെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതപോലും സുധാകരനില്ലെന്ന് എച്ച് സലാം

· · 1 min read
Share: Copied!

അമ്പലപ്പുഴ:  കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെച്ച് എച്ച്. സലാം. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ കൂടി എച്ച് സലാം വിമർശിച്ചു.

പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി. സുധാകരൻ വിളിച്ചതിന്റെ മറുപടിയായാണ് അമ്പലപ്പുഴ മുൻ എം.എൽ.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാമിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു ജി. സുധാകരൻ പിണറായി വിജയനെതിരേയും കെ.എൻ. ബാലഗോപാലിനെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നായിരുന്നു വിമർശനം. വെള്ളത്തിൽ വീണ അവസ്ഥയാണ് പിണറായിക്ക്.

ഒന്നും മിണ്ടുന്നില്ല. കെ.എൻ. ബാലഗോപാലിനാകട്ടെ, സംസാരിക്കാനും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫേയ്സ്ബുക്കിൽ കൂടി മറുപടിയുമായി എച്ച്. സലാം രംഗത്തെത്തിയത്. പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പികള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരികയെന്ന് എച്ച്. സലാം കുറിച്ചു. ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖം പിണറായി വിജയന്റെ ഔദാര്യമാണെന്നും എച്ച്. സലാം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജി. സുധാകരൻ വലിയ തോതിൽ പണം പിരിച്ചെന്നും ഇത് പാർട്ടിക്ക് മടക്കി നൽകിയില്ലെന്നും ഇതിന്റെ കണക്ക് വ്യക്തമാക്കാൻ ജി. സുധാകരന് ധൈര്യമുണ്ടോ എന്നും എച്ച്. സലാം ഫേയ്സ്ബുക്കിൽ കൂറിപ്പിൽ കൂടി ചോദിച്ചു.

BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026