തൃശ്ശൂർ:സി.പി.ഐ.യിലെ മുതിർന്ന പ്രവർത്തകനും പ്രാദേശിക നേതാവുമായ പി.എസ്. അബ്ദുൾറഹ്‌മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മന്ത്രി ഒ.ജെ. ജനീഷിന് വിരുന്നൊരുക്കിയതും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹവുമായി ചർച്ച നടത്തിയതുമാണ് നടപടിക്കു കാരണമായതെന്ന് സി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലും അബ്ദുൾറഹ്‌മാനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് പുറത്താക്കൽ നടപടിയെടുത്തതെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ വ്യക്തമാക്കി. അബ്ദുൾറഹ്‌മാൻ പാർട്ടിയുടെ സാധാരണ അംഗം മാത്രമാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.

















































