പത്തുവർഷമായി നിയമത്തിന്റെ പേരുപറഞ്ഞ് തന്നെ ഉപദ്രവിക്കുകയാണെന്ന് നടൻ ബാല. ഇനിയും ഉപദ്രവം തുടർന്നാൽ താൻ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടിവരും. തനിക്ക് ആരുടേയും പേരെടുത്ത് ഒന്നും പറയാൻ കഴിയില്ല. അവർക്ക് എന്തുവേണമെങ്കിലും പറയാം. താൻ എത്ര സങ്കടമുണ്ടെങ്കിലും മനസിൽവെച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും ബാല ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അതേസമയം മുൻഭാര്യയ്‌ക്കെതിരെയാണ് ബാലയുടെ വീഡിയോ എന്നാണ് വാക്കുകളിൽനിന്ന് ലഭിക്കുന്ന സൂചന.
ബാലയുടെ വാക്കുകൾ ഇങ്ങനെ:
പറയണം എന്ന് തോന്നി, വേറെ മാർഗമില്ല. അടുത്ത കാലത്ത് കുറച്ച് വീഡിയോകൾ ഒക്കെ കണ്ടു. പത്തുകൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, നിയമത്തിന്റെ പേരിൽ. പേരെടുത്ത് പറയാൻ പറ്റില്ല. അവർക്ക് എന്തുവേണമെങ്കിലും പറയാം. എനിക്ക് പറ്റില്ല. കാരണം ഞാനാണ്. പറയാൻ പാടില്ല, എത്ര സങ്കടമുണ്ടെങ്കിലും മനസിൽവെക്കണം. ചിരിച്ചുകൊണ്ടേയിരിക്കണം.
മാധ്യമങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നു. സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നു. വ്യൂസിന് വേണ്ടി ചില അസത്യങ്ങളും പറയും. പക്ഷേ, മാധ്യമങ്ങളെപ്പോലും ചതിക്കുന്ന ഒരാളുണ്ട് കേരളത്തിൽ. അറിയാമോ?! ഒന്നുംവേണ്ട ഒന്നുംവേണ്ട എന്ന് പറഞ്ഞുനടക്കുന്ന ഒരാളുണ്ട് ഇവിടെ. ഇതെല്ലാം പുറത്തുവന്നാൽ…
ഇന്ന് ഭാര്യയുടെ പിറന്നാളാണ്. കേസ്, കേസ്, കേസ്… എന്തുചെയ്യും ഞാൻ. ഇവിടെ നിയമമുണ്ടോ? കേരളത്തിലെന്നല്ല, ലോകത്തുതന്നെ നിയമമുണ്ടോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്. ഇനി എന്നെ ഉപദ്രവിച്ചാൽ വലിയ പ്രസ് മീറ്റ് വെക്കും. എല്ലാ സത്യങ്ങളും തുറന്നുപറയും. ഇത് നടക്കും, എഴുതിവെച്ചോ. സത്യങ്ങൾ തുറന്നുപറയും, അപ്പോൾ നിങ്ങൾ ഞെട്ടിപ്പോവും. എന്നെ വിഷം തന്ന് കൊല്ലൂ, രണ്ടുപേരേയും…

















































