BREAKING NEWS

‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

· · 1 min read
Share: Copied!

ന്യൂഡൽഹി: യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും ആക്രമണങ്ങൾ രൂക്ഷമായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.

സംഭവത്തിൽ പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെത്തുടർന്ന് ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ഒരു മാസമായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തലിന് ശേഷമാണ് മേഖലയിൽ വീണ്ടും യുദ്ധ സാഹചര്യം ഉണ്ടായത്. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്നും ഇന്ത്യ ആവർത്തിച്ചു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026