BREAKING NEWS

ഡ്രൈവർമാർ മുതൽ ഭിന്നശേഷിക്കാരൻ വരെ! ഡിഎംകെയെ പിഴുതെറിഞ്ഞ ടിവികെ സ്ഥാനാർഥികൾ; ഭൂരിപക്ഷം കണ്ണുതള്ളിക്കും

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടിവികെ ടിക്കറ്റിൽ ജയിച്ചുകയറിയവരിൽ ഡ്രൈവർമാരും. ഓട്ടോ ഡ്രൈവറായ വിജയ് ദാമുവും ലോഡ് വാൻ ഡ്രൈവറായ ആർ പ്രകാശവുമാണ് ഭരണകക്ഷിയായ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളിൽ വെന്നിക്കൊടി പാറിച്ചത്. വിജയ് ദാമുവിൻ്റെ വിജയം പതിനായിരം വോട്ടുകൾക്ക് മുകളിൽ നേടിയാണെങ്കിൽ ആർ പ്രകാശത്തിൻ്റെ ഭൂരിപക്ഷം അരലക്ഷത്തിലും മേലെയാണ്.

ഡിഎംകെയുടെ സിറ്റിങ് സീറ്റായിരുന്ന ചെന്നൈയിലെ റോയപുരത്തുനിന്ന് ജനവിധി തേടിയ വിജയ് ദാമു, 59,091 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായിരുന്ന ഡി ജയകുമാറും ഡിഎംകെ നേതാവും മുൻ മന്ത്രിയുമായിരുന്ന റഹ്മാൻ ഖാൻ്റെ മകനായ എ സുബൈർ ഖാനുമാണ് വിജയ് ദാമുവിന് മുന്നിൽ അടിതെറ്റിയത്. ടിവികെയുടെ ജില്ലാ സെക്രട്ടറി കൂടിയായ വിജയ് ദാമു താൻ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

സമാനമാണ് പൂനമല്ലി സീറ്റിലെ ആർ പ്രകാശം എന്ന കുട്ടിയുടെ വിജയം. ലോഡ് വാൻ ഡ്രൈവറായ പ്രകാശം, 72,740 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ ജയിച്ചുകയറിയത്. ഡിഎംകെയുടെ സീറ്റിങ് സീറ്റായിരുന്ന പൂനമല്ലിയിൽ 1,61,309 വോട്ടുകൾ നേടിയാണ് പ്രകാശത്തിൻ്റെ വിജയം. സിറ്റിങ് എംഎൽഎ എ കൃഷ്ണസ്വാമി, എഎംഎംകെ നേതാവും മുൻ എംഎൽഎയുമായ ടിഎ ഏലുമലൈ എന്നിവരെയാണ് പ്രകാശം പരാജയപ്പെടുത്തിയത്.

അതേസമയം തമിഴ്നാട്ടിലെ ആദ്യ ഭിന്നശേഷിക്കാരനായ എംഎൽഎയാകുകയാണ് ടിവികെ ടിക്കറ്റിൽ ജയിച്ചുകയറിയ ജെ മുനിരത്നം. കാഞ്ചീപുരത്തെ ഉതിരമേരൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിങ് എംഎൽഎ കെ സുന്ദറിനെ 84,916 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിരത്നം തോൽപ്പിച്ചത്. 2009 മുതൽ വിജയ് മക്കൾ ഇയ്യക്കത്തിൽ പ്രവർത്തിച്ചുവന്ന മുനിരത്നം 50 ശതമാനം ഭിന്നശേഷി നേരിടുന്ന വ്യക്തിയാണ്.

ഇതിനു പുറമേ, വർഷങ്ങളായി വിജയ്‍യുടെ ഡ്രൈവറായും പേഴ്സണൽ അസിസ്റ്റന്റായും പ്രവ‍‍ർത്തിച്ചുവരുന്ന രാജേന്ദ്രന്റെ മകൻ ആർ ശബരിനാഥനും ടിവികെ ടിക്കറ്റിൽ ജയം നേടി. 30കാരനായ ശബരിനാഥൻ വിരു​ഗംപക്കം മണ്ഡലത്തിലാണ് 27,086 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. ഡിഎംകെയുടെ സിറ്റിങ് എംഎൽഎ എഎംവി പ്രഭാകര രാജയെയാണ് ശബരിനാഥൻ പരാജയപ്പെടുത്തിയത്.

‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026