BREAKING NEWS

പിറന്നാളിന് മുഖത്ത് കേക്ക് തേച്ചത് ഇഷ്ടപ്പെട്ടില്ല, വാക്ക് തര്‍ക്കത്തിന് പിന്നാലെ തോക്കുകളുമായി തിരച്ചെത്തി, ഉറ്റ സുഹൃത്തുക്കളെ വെടിവച്ച്കൊന്ന് യുവാവ്

· · 1 min read
Share: Copied!

ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രിയിൽ ഖുർജ നഗർ മേഖലയിലാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.

പിറന്നാൾ ആഘോഷത്തിന് മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്. പ്രാദേശിക ജിമ്മിലും സമീപത്തെ വീടിന് മുന്നിലുമായി നടന്ന ആഘോഷത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. പിറന്നാൾ ആഘോഷിച്ചിരുന്ന ജീതു സൈനിയുടെ മുഖത്ത് സുഹൃത്തുക്കൾ കേക്ക് തേച്ചതാണ് പ്രകോപനത്തിന് കാരണമായത്.

ഇത് വാക്കേറ്റമായി മാറുകയും ജീതുവും സംഘവും പിന്നീട് തോക്കുകളുമായെത്തി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മാരകമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. പ്രതികൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട അമർദീപിന്റെ സഹോദരൻ സഞ്ജയ് സൈനി ആരോപിച്ചു.

തർക്കത്തിന് പിന്നാലെ പ്രതികൾ വീട്ടിൽ പോയി ഏഴോളം ലൈസൻസുള്ള തോക്കുകളുമായാണ് തിരിച്ചെത്തിയത്. സംഭവത്തെത്തുടർന്ന് മീററ്റ് റേഞ്ച് ഡി.ഐ.ജി കലാനിധി നൈതാനി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ പിടികൂടുന്നതിനായി ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026