BREAKING NEWS

മൊജ്താബ ഖമനേയി ജീവനോടെയുണ്ട്!! ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് പരമോന്നത നേതാവ്, പുതിയ സന്ദേശമെത്തിയത് ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെ

· · 1 min read
Share: Copied!

ടെഹ്‌റാൻ: യുദ്ധത്തിൽ രാജ്യത്തിനൊപ്പം നില്ക‍ുന്ന ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. സംഘർഷ പശ്ചാത്തലത്തിൽ ഐക്യപ്പെട്ടതിന് നന്ദി അറിയിച്ചുകൊണ്ടാണ് മൊജ്താബയുടെ പുതിയ സന്ദേശം പുറത്തുവരുന്നത്. അതേസമയം മൊജ്താബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന് നേരത്തെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം പരമോന്നത നേതാവായി ഉയർത്തപ്പെട്ട് മൂന്ന് ആഴ്ചയിലേറെ പിന്നിട്ടിട്ടും മൊജ്താബയെ പൊതുജനം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. മൊജ്താബയുടേതായി പ്രസ്താവന രാജ്യത്തെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവരിക മാത്രമായിരുന്നു ചെയ്തത്. ഇതിനിടെയായിരുന്നു ഇയാൾ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയെത്തിയത്.

അധികാരമേറ്റയുടനെ പുറത്തുവിട്ട സന്ദേശത്തിൽ സംഘർഷ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ സൈനിക താവളങ്ങളും പൂട്ടണം, അല്ലെങ്കിൽ അവയ്ക്ക് നേരെയുള്ള ആക്രമണം തുടരും എന്നായിരുന്നു സന്ദേശം. അതുപോലെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശമായിരുന്നു ഇത്.

മാർച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനേയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിർണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്താബ ഖമനേയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോ​​ഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രം​ഗത്ത്

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026