BREAKING NEWS

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

· · 1 min read
Share: Copied!

മാനന്തവാടി: കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിയെന്നും തന്നെ ചതിച്ച് തോൽപിച്ചെന്നും അവർ ആരോപിച്ചു. കഴിഞ്ഞദിവസം വെള്ളമുണ്ടയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. ‘കഴിഞ്ഞ രണ്ടു തവണയും യു.ഡി.എഫിന്‍റെ സ്ഥാനാർഥിയായിരുന്നു.

തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴകളിലേക്ക് വലിച്ചെറിഞ്ഞത് നമ്മളാരും കണ്ടില്ല. അനൗൺസ്മെന്‍റ് വാഹനങ്ങൾ മരത്തണലിൽ നിർത്തിയിട്ട് അനൗൺസ് ചെയ്യുന്ന ആളുകൾ കിടന്നുറങ്ങിയത് നമ്മളാരും കണ്ടിട്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടങ്ങളിൽ ഓരോ വീടുകളിലും കയറിചെന്ന് പി.കെ. ജയലക്ഷ്മിക്ക് വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞ ആളുകളടക്കമുണ്ട്.

അവരുടെ പേരുകളൊന്നും ഞാൻ എടുത്തുപറയുന്നില്ല’ -പി.കെ. ജയലക്ഷ്മി പറഞ്ഞു.താൻ ഇതൊക്കെ സൂചിപ്പിച്ചത് ഇനി അത്തരത്തിലുള്ള അനുഭവം യു.ഡി.എഫ് സ്ഥാനാർഥിക്ക് ഉണ്ടാകാതിരിക്കാനാണെന്നും ജയലക്ഷ്മി വ്യക്തമാക്കി.

ഉമ്മൻചാണ്ടി സർക്കാറിൽ മന്ത്രിയായിരുന്നു ജയലക്ഷ്മി, 2016ലും 2021ലും മാനന്തവാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിനോട് പരാജയപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് ജയലക്ഷ്മിയുടെ തോൽവിക്ക് കാരണമെന്ന് അന്നു തന്നെ വിമർശനങ്ങളുണ്ടായിരുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026