കാസർകോട്: ലോഡ്ജില്‍ മുറിയെടുത്ത യുവാവിന്റെയും പെൺ സുഹൃത്തിന്റെയും നഗ്ന വീഡിയോയും ഫോട്ടോയും പകർത്തിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ള പൊലീസിനു നേരെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
സംഭവത്തിൽ സ്ത്രീകളടക്കം എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മച്ചം പാടിയിലെ ഹൈദർ ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 ന് രഹസ്യ വിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ കെ. ഉമേശിൻ്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയുടെ വീടിന് സമീപം എത്തി. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. സമീപത്തെ കാട്ടിനരികിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. ഈ സമയത്ത് പ്രതിയുടെ ഭാര്യയsക്കം എട്ടോളം പ്രതികൾ കല്ലെറിഞ്ഞും മറ്റും പൊലീസ് സംഘത്തെ ആക്രമിച്ചും ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്തിയെന്നതിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
പരിക്കേറ്റ പൊലീസുകാരായ വന്ദന, സദൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 14 ന് ഉച്ചക്ക് ഹോസങ്കടിയിലെ ലോഡ്ജ് മുറിയിൽ എത്തിയ യുവാവിൻ്റെയും പെൺ സുഹൃത്തിൻ്റെയും ഒപ്പം കട്ടിലിൽ ഇരുത്തിയുള്ള അർദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകർത്തിരണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദ്യശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്.















































