കൊളംബോ: പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 14.3 ഓവറിൽ 3ന് 126 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനും 25 റൺസെടുത്ത തിലകുമാണ് പുറത്തായത്.
പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 12 ഓവറിൽ രണ്ടിന് 108 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനുമാണ് പുറത്തായത്.
കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ കളത്തിലിറങ്ങിയെങ്കിലും റൺസൊന്നുമെടുക്കാതെ പുറത്തായി. സൽമാൻ ആഗയുടെ ബോളിൽ ഷഹീൻ ഷാ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിലും അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. നാലു ബോൾ നേരിട്ട താരത്തിന് റൺസൊന്നും എടുക്കാനായില്ല.
പിന്നീടങ്ങോട്ട് ഇഷാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അരങ്ങേറിയത്. പാക് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച താരം മൂന്ന് സിക്സും പത്ത് ബൗണ്ടറിയുമടക്കം 40 ബോറിൽ 77 റൺസെടുത്തു. അവസാനം സലീം അയൂബിന്റെ പന്തിൽ ബെയ്ൽ തെറിക്കുകയായിരുന്നു.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം അഭിഷേക് കളത്തിലിറങ്ങിയതോടെ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് സ്പിന്നർമാർ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടിയും ഇന്ന് അങ്കത്തിനിറങ്ങി
ഉസ്മാൻ താരിഖ്, സയിം അയൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിങ്ങനെ 5 സ്പിന്നർമാരുമായാണ് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ ഇറങ്ങിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സഹിബ്സദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ശതാബ് ഖാൻ, ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ ഷാ അഫ്രീദി, ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്.
















































